ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇപ്പോൾ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ. ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി നൽകവെ കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
കണ്ണൂർ കോർപ്പറേഷൻ എളയാവൂർ സൗത്ത് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാർഥി വിജിനക്കെതിരെയാണ് യുഡിഎഫ് നേതൃത്വം പരാതിയുമായി രംഗത്തെത്തിയത്.
വിജിനയ്ക്ക് എളയാവൂർ സൗത്ത് ഡിവിഷനിലെ വോട്ടർ പട്ടികയിലും കൂടാതെ പായം പഞ്ചായത്തിലെ ഒമ്ബതാം വാർഡിലെ വോട്ടർ പട്ടികയിലും പേരുണ്ടെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷന് ഔദ്യോഗികമായി പരാതി നല്കി. ......
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ സച്ചിൻ ദേവ് എംഎൽഎയേയും മേയർ ആര്യാ രാജേന്ദ്രനേയും ഒഴിവാക്കി പൊലീസിന്റെ കുറ്റപത്രം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യാ രാജേന്ദ്രന്റെ സഹോദരൻ അരവിന്ദ് മാത്രമാണ് പ്രതി. കെഎസ്ആർടിസി ഡ്രൈവർ നേമം സ്വദേശി യദു നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
2024 ഏപ്രിലിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ......
ബിജെപി നേതാക്കൾ കേവലം ബുരുഡ സംഘമാണെന്നും ഒന്നും ചെയ്യാതെ എല്ലാം ചെയ്തെന്ന അവകാശവാദമാണ് അവർക്കെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. "അസമത്വത്തിനെതിരെ പോരാടാൻ സ്ത്രീകൾക്ക് ശക്തി പകരാനാണ് ഞങ്ങൾ അവർക്കായി സൗജന്യ പദ്ധതികൾ ആവിഷ്കരിച്ചത്. വലിയ മാറ്റമാണ് ആ പദ്ധതികൾ സംസ്ഥാനത്തുണ്ടാക്കിയത്. ......
ചെങ്ങന്നൂർ. പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ ഇടവക ദിനത്തോട് അനുബന്ധിച്ച് ജിഎംപി ഹാളിൽ ഫിലോബിബ്ലിക്ക ക്രൈസ്തവ പൈതൃക പ്രദർശനം സംഘടിപ്പിച്ചു. ......
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് ഇടിവുരേഖപ്പെടുത്തി. പവന് 200 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 95,480 രൂപയായി.......
ദോഹ: വെറുപ്പും വിദ്വേഷവും വ്യാപകമായി പ്രചരിക്കുന്ന സമകാലിക സാഹചര്യത്തിൽ, ഇസ്ലാമിന്റെ മാനവികതയിൽ ഊന്നിയ സാഹോദര്യ ദർശനം അത്യന്തം പ്രസക്തമാണെന്ന് ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ ഡെപ്യൂട്ടി റെക്ടറും ജമാഅത്തെ ഇസ്ലാമി കേരള കൂടിയാലോചന സമിതിയംഗവുമായ ഡോ. നഹാസ് മാള അഭിപ്രായപ്പെട്ടു. ......
ദോഹ : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട്, പ്രവാസികളുടെ ആശങ്കയകറ്റാനും, സംശയങ്ങൾ ദൂരീകരിക്കാനും, ലിസ്റ്റില്‍ പേരുകള്‍ ചേര്‍ക്കുന്നതിനും, അതിനോടനുബന്ധിച്ചുള്ള രേഖകള്‍ ശരിയാക്കുന്നതിലുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതും ലക്ഷ്യം വച്ചുകൊണ്ട് ഇൻകാസ് ഖത്തർ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
തുമാമയിലെ ഐ.സി.ബി.എഫ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഇൻകാസ് ഓഫീസിലാണ് ഹെൽപ്പ് ഡെസ്ക് സജ്ജീകരിച്ചിരിക്കുന്നത്. ഹെൽപ്പ് ഡെസ്കിൻ്റെ ഉദ്ഘാടനം ഇൻകാസ് പ്രസിഡൻ്റ് സിദ്ദീഖ് പുറായിലും, ഐ.സി. ......
ദോഹ: ആധുനിക മനുഷ്യൻ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് ഇസ്ലാമിന് കൃത്യമായ പരിഹാരം നിർദ്ദേശിക്കാനാകുമെന്നും ഇസ്ലാം പഠിപ്പിച്ച ധാർമിക മൂല്യങ്ങളെകുറിച്ച് അറിയാൻ നാം ശ്രമിച്ചാൽ പരിഹാരം സാധ്യമാണെന്നും ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിച്ച കേരള കോൺഫറൻസ് അഭിപ്രായപ്പെട്ടു.
ഏത് സാമൂഹിക സാഹചര്യങ്ങളിലും ഒരു വിശ്വാസി ജീവിക്കേണ്ടത് അഭിമാനപൂർവമായിരിക്കണം. ഒരിക്കലും നാം നിരാശനായി ജീവിക്കേണ്ടവരല്ല
ആത്മാഭിമാനം കാത്തുസൂക്ഷിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നവരാവാനും നമുക്ക് സാധിക്കണം. ......